---
title: "#HOLIDAY | സൗദിയിൽ കനത്ത മഴ; സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു"
english_title: "#HOLIDAY #Heavyrain #Saudi #Today #holiday #schools"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157739/holiday-heavyrain-saudi-today-holiday-schools"
published_at: "2023-10-29T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653db405ada99_HOLIDAY.jpg"
keywords: []
---

# #HOLIDAY | സൗദിയിൽ കനത്ത മഴ; സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

> **Lead Summary:** **റിയാദ് : **കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ കൂടുതൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

## Article Content

**റിയാദ് : **കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ കൂടുതൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവടങ്ങളിലെ സ്‌കൂളുകൾക്ക് നേരത്തെ അവധി നൽകിയിരുന്നു. ഇതിന് പുറമെയാണ് മക്ക, ഖുൻഫുദ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.

പകരം ഓൺലൈനായി ‘മദ്‌റസത്തി’ ആപ്പ് വഴി ക്ലാസുകൾ നടക്കും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.

മക്ക, ജിദ്ദ എന്നിവടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയും ഇന്ന് അവധി പ്രഖ്യാപിച്ചു.

വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു. ജുമൂം, ബഹ്‌റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്‌കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157739/holiday-heavyrain-saudi-today-holiday-schools)