---
title: "#Rain  |  കാ​ലാ​വ​സ്ഥ മാ​റ്റം; സൗ​ദി​യി​ൽ വിവിധ ഇടങ്ങളിൽ മ​ഴ"
english_title: "#change #weather #Rain #different #places #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157894/change-weather-rain-different-places-saudi"
published_at: "2023-10-29T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e5eb13fa96_rain.jpg"
keywords: []
---

# #Rain  |  കാ​ലാ​വ​സ്ഥ മാ​റ്റം; സൗ​ദി​യി​ൽ വിവിധ ഇടങ്ങളിൽ മ​ഴ

> **Lead Summary:** **ജി​ദ്ദ**: **[ **രാ​ജ്യ​ത്ത്​ കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങി. ത​ണു​പ്പു​കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ആ​രം​ഭി​ച്ചിരിക്കുകയാണ് . വെ​ള്ളി​യാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മ​ഴ ഉണ്ടായി .​ മ​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെയ്തത്.​ അതുപോലെ മേ​ഖ​ല​യി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

## Article Content

**ജി​ദ്ദ**: **[ **രാ​ജ്യ​ത്ത്​ കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങി. ത​ണു​പ്പു​കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ആ​രം​ഭി​ച്ചിരിക്കുകയാണ് . വെ​ള്ളി​യാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മ​ഴ ഉണ്ടായി .​ മ​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെയ്തത്.​ അതുപോലെ മേ​ഖ​ല​യി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

മ​സ്​​ജി​ദു​ൽ ഹ​റാം, ഹ​റം പ​രി​സ​രം, മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, കൂ​ടാ​തെ മ​റ്റ്​ ഡി​സ്​​ട്രി​ക്​​റ്റു​ക​ളി​ലും മ​ർ​ക​സു​ക​ളി​ലും സാ​മാ​ന്യം ശ​ക്ത​മാ​യ മ​ഴ​ പെ​യ്​​തു. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മു​ക​ൾ മ​ക്ക​യി​ലു​ട​നീ​ളം അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ജി​ദ്ദ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സാ​മാ​ന്യം ന​ല്ല മ​ഴ​യാ​ണ്​ ഉ​ണ്ടാ​യിരിക്കുന്നത് . മു​ൻ​ക​രു​ത​ലെ​ന്നോ​ണം ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റി​ലെ 72 സ്ഥ​ല​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ത​ങ്ങ​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചി​രു​ന്നു. ഒപ്പം തി​ങ്ക​ളാ​ഴ്ച വ​രെ ജി​ദ്ദ​യി​ൽ മ​ഴ​ക്കു​ള്ള സാ​ധ്യ​ത തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഹു​സൈ​ൻ അ​ൽ​ഖ​ഹ്താ​നി വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157894/change-weather-rain-different-places-saudi)