---
title: "#fire  |   കുവൈത്തില്‍ സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവം; പ്രതി പിടിയിൽ"
english_title: "#setting #fire #friend's #apartment #Kuwait #Accused #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157935/setting-fire-friends-apartment-kuwait-accused-custody"
published_at: "2023-10-29T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e907db941a_arrest.jpg"
keywords: []
---

# #fire  |   കുവൈത്തില്‍ സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവം; പ്രതി പിടിയിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവത്തിൽ അറബ് പൗരനെ അറസ്റ്റിൽ അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ് ഇയാളെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ്ചെയ്തിരിക്കുന്നത്.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവത്തിൽ അറബ് പൗരനെ അറസ്റ്റിൽ അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ് ഇയാളെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ്ചെയ്തിരിക്കുന്നത്.

കുടുംബമായി താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന് തീവെച്ചതായി അൻപത് വയസുള്ള അറബ് പൗരൻ ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും . പരിശോധനയില്‍ അജ്ഞാതനായ ഒരാൾ അപ്പാർട്ട്മെന്റിന്റെ പുറംവാതിലില്‍ കത്തുന്ന പദാർത്ഥം ഉപയോഗിച്ച് തീ കൊളുത്തിയതാണെന്ന് വ്യക്തമാവുകയും ചെയ്തു .

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അപ്പാർട്ട്മെന്റിന് മനഃപൂർവം തീകൊളുത്തിയതായി അറബ് പൗരൻ സമ്മതിക്കുകയും ചെയ്തു . തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157935/setting-fire-friends-apartment-kuwait-accused-custody)