---
title: "ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും"
english_title: "Israeli Prime Minister Naphtali Bennett's visit to the UAE begins today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15795/israeli-prime-minister-naphtali-bennetts-visit-to-the-uae-begins-today"
published_at: "2021-12-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6e73e393bb_israyel.jpg"
keywords: []
---

# ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും

> **Lead Summary:** **ദുബായ്: **ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും. ഇതാദ്യമായാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും.

## Article Content

**ദുബായ്: **ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും. ഇതാദ്യമായാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും.

ധനകാര്യ, ഉഭയകക്ഷി വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ചകൾ നടത്തും. മുൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശനം പലതവണ നിശ്ചിയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റിവയ്ക്കേണ്ടിവന്നു.

ഇസ്രയേൽ നയതന്ത്ര കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ജൂണിൽ ഇസ്രയേൽ വിദേശകാര്യമന്ത്രി യേർ ലാപിഡ് അബുദാബി സന്ദർശിച്ചിരുന്നു. അമേരിക്കൻ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണ ഉടമ്പടി ഒപ്പുവച്ച ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമായിരുന്നു അത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15795/israeli-prime-minister-naphtali-bennetts-visit-to-the-uae-begins-today)