---
title: "#oman | പ്രവാസി  മലയാളി  ഒമാനിൽ അന്തരിച്ചു"
english_title: "#expatriate #malayali #passedaway #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158196/expatriate-malayali-passedaway-oman"
published_at: "2023-10-30T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fe7297daa3_gcc.jpg"
keywords: []
---

# #oman | പ്രവാസി  മലയാളി  ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: ** തൃശൂർ സ്വ​ദേശി ഒമാനിലെ മസ്കത്തിൽ അന്തരിച്ചു. റിട്ട. എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ്​ കമ്പനിയിൽ പ്ലാന്റ് ആൻഡ്​ എക്യൂപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന കണ്ടശ്ശൻകടവിലെ മച്ചിങ്ങൽ പങ്കജാക്ഷൻ ആണ്​ മരിച്ചത്​.

## Article Content

**മസ്കത്ത്​: ** തൃശൂർ സ്വ​ദേശി ഒമാനിലെ മസ്കത്തിൽ അന്തരിച്ചു. റിട്ട. എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ്​ കമ്പനിയിൽ പ്ലാന്റ് ആൻഡ്​ എക്യൂപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന കണ്ടശ്ശൻകടവിലെ മച്ചിങ്ങൽ പങ്കജാക്ഷൻ ആണ്​ മരിച്ചത്​.

ഭാര്യ: പരേതയായ നിർമല. മക്കൾ: ഷൈനി (ഇന്ത്യൻ സ്കൂൾ, ഗുബ്ര), വിപിൻ (ഗൾഫാർ), വിനിത (മസ്കത്ത്​). മരുമക്കൾ: ജോഷി (സൗദ് ബവാൻ, മസ്കത്ത്​), ലക്ഷ്മി (ഓക്സി ഒമാൻ), അരുൺ (കൺസൽട്ടന്റ് ഡെന്റൽ ക്ലിനിക്, മസ്കത്ത്​).

സഹോദരങ്ങൾ: പത്​മാക്ഷി, പങ്കജാക്ഷി, രത്നാവതി, പരേതരായ കേശവൻ, ദമയന്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158196/expatriate-malayali-passedaway-oman)