---
title: "#oman | ആലപ്പുഴ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#native #alappuzha #passedaway  #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158197/native-alappuzha-passedaway-oman"
published_at: "2023-10-30T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fe93b80612_gcc_1.jpg"
keywords: []
---

# #oman | ആലപ്പുഴ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **കെട്ടിടത്തിൽനിന്ന്​ വീണ്​ ആലപ്പുഴ സ്വദേശി ഒമാനിൽ അന്തരിച്ചു . നീരാട്ടുപുറം കയ്തവണ സതീഷ് ആണ്​ ബർക്കകടുത്ത് റുസ്​ഖിലെ വാദി മാവിൽ കെട്ടിടത്തുനിന്ന്​ വീണ്​ മരിച്ചത്​.

## Article Content

**മസ്കത്ത്​: **കെട്ടിടത്തിൽനിന്ന്​ വീണ്​ ആലപ്പുഴ സ്വദേശി ഒമാനിൽ അന്തരിച്ചു . നീരാട്ടുപുറം കയ്തവണ സതീഷ് ആണ്​ ബർക്കകടുത്ത് റുസ്​ഖിലെ വാദി മാവിൽ കെട്ടിടത്തുനിന്ന്​ വീണ്​ മരിച്ചത്​.

കെട്ടിട നിർമ്മാണ കമ്പനിയിൽ ഫോർമാനായിരുന്നു.പിതാവ്​: പരേതനായ ശശീധരൻ.

ഭാര്യ: സുബിത സതീഷ്. മക്കൾ: ദേവ മാനവ്, ദേവതീർത്ഥ്. ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158197/native-alappuzha-passedaway-oman)