---
title: "#theft | മസ്കറ്റിൽ വാഹങ്ങളിൽ നിന്നും വീട്ടിൽ നിന്നും കവർച്ച; രണ്ടു പ്രവാസികൾ പിടിയിൽ"
english_title: "#theft #Robberies #vehicles #homes #Muscat #Twoexpatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158207/theft-robberies-vehicles-homes-muscat-twoexpatriates-arrested"
published_at: "2023-10-30T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ff483e430e_arrest.jpg"
keywords: []
---

# #theft | മസ്കറ്റിൽ വാഹങ്ങളിൽ നിന്നും വീട്ടിൽ നിന്നും കവർച്ച; രണ്ടു പ്രവാസികൾ പിടിയിൽ

> **Lead Summary:** **മസ്കറ്റ് : **മസ്കറ്റിൽ വാഹങ്ങളിൽ നിന്നും വീട്ടിൽ നിന്നും കവർച്ച നടത്തിയ രണ്ടു പ്രവാസികൾ റോയൽ ഒമാൻ പൊലീസ് പിടിയിൽ.

## Article Content

**മസ്കറ്റ് : **മസ്കറ്റിൽ വാഹങ്ങളിൽ നിന്നും വീട്ടിൽ നിന്നും കവർച്ച നടത്തിയ രണ്ടു പ്രവാസികൾ റോയൽ ഒമാൻ പൊലീസ് പിടിയിൽ.

മസ്കറ്റ് ഗവര്ണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു.

പിടിയിലായവരുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158207/theft-robberies-vehicles-homes-muscat-twoexpatriates-arrested)