---
title: "#Kuwait | കുവൈത്തിലെ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ പ്രവാസി അറസ്റ്റിൽ"
english_title: "#Kuwait #expatriate #who #ran #illegal #liquor #manufacturing #center #Kuwait #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158360/kuwait-expatriate-who-ran-illegal-liquor-manufacturing-center-kuwait-arrested"
published_at: "2023-10-31T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540d4db21774_arrest.jpg"
keywords: []
---

# #Kuwait | കുവൈത്തിലെ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ പ്രവാസി അറസ്റ്റിൽ

> **Lead Summary:** കുവൈത്തിലെ അൽ വഫ്ര മേഖലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ പ്രവാസി അറസ്റ്റിൽ.

## Article Content

കുവൈത്തിലെ അൽ വഫ്ര മേഖലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ പ്രവാസി അറസ്റ്റിൽ.

ഏഷ്യക്കാരനാണ് അറസ്റ്റിലായത്. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ വിഭാഗമായ അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് പ്രതിയെ പിടികൂടിയത്.

മദ്യം നിർമ്മിക്കാനുള്ള 90 ബാരല്‍ വസ്തുക്കളും മറ്റ് ഉപകരണങ്ങളും വിൽപ്പനയ്ക്കായി വച്ചിരുന്ന 266 കുപ്പി മദ്യവും പിടിച്ചെടുത്തു. തുടര്‍ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158360/kuwait-expatriate-who-ran-illegal-liquor-manufacturing-center-kuwait-arrested)