---
title: "#Kalamaseryblast  |  കളമശ്ശേരി  സ്‌ഫോടനം; മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്ത്​ നിന്ന്​ പോയത്​ രണ്ട്​ മാസം മുമ്പ്"
english_title: "#Kalamassery #blast #Martin #left #his #job #Dubai #two #months #ago"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158379/kalamassery-blast-martin-left-his-job-dubai-two-months-ago"
published_at: "2023-10-31T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540e3b41babf_kalamassery.jpg"
keywords: []
---

# #Kalamaseryblast  |  കളമശ്ശേരി  സ്‌ഫോടനം; മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്ത്​ നിന്ന്​ പോയത്​ രണ്ട്​ മാസം മുമ്പ്

> **Lead Summary:** **ദുബൈ: ** കളമശ്ശേരി സ്​ഫോടനക്കേസ്​ പ്രതി ഡൊമനിക്​ മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്ത്​ നിന്ന്​ പോയത്​ രണ്ട്​ മാസം മുമ്പ്​​.

## Article Content

**ദുബൈ: ** കളമശ്ശേരി സ്​ഫോടനക്കേസ്​ പ്രതി ഡൊമനിക്​ മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്ത്​ നിന്ന്​ പോയത്​ രണ്ട്​ മാസം മുമ്പ്​​.

ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ്​ അടിയന്തിര ലീവ് എടുത്തതെന്നാണ് സഹപ്രവർത്തകർ പറയുന്നത്​. രണ്ടു മാസം മുൻപാണ് ഡൊമിനിക് മാർട്ടിൻ ദുബൈയിൽ നിന്ന്​ നാട്ടിലേക്ക്​ പോയത്​.

നാട്ടിൽ എത്തിയ ശേഷം ലീവ് അവധി നീട്ടി വാങ്ങി. ഒക്ടോടബർ 30ന്​ തിരികെയെത്തുമൊന്നാണ്​ കമ്പനിയെ അറിയിച്ചിരുന്നത്.

മാർട്ടിൻ സ്ഫോടനം നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരോടും വളരെ സൗഹാർദപരമായാണ് ഇദ്ദേഹം പെരുമാറിയതെന്നും സഹപ്രവർത്തകർ പറയുന്നു.

ദുബൈ സിലിക്കൺ ഒയാസിസിലെ സ്വകാര്യ സ്ഥാപനത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഡൊമിനിക് മാർട്ടിൻ ജോലി ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158379/kalamassery-blast-martin-left-his-job-dubai-two-months-ago)