---
title: "#hanged | ഭർത്താവ് ഗൾഫിൽ നിന്ന് എത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ  "
english_title: "#hanged #wife #hanged #herself #her #husband #arrived #Gulf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158415/hanged-wife-hanged-herself-her-husband-arrived-gulf"
published_at: "2023-10-31T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65410d0f31d23_death.jpg"
keywords: []
---

# #hanged | ഭർത്താവ് ഗൾഫിൽ നിന്ന് എത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ  

> **Lead Summary:** **വാണിമേൽ : **പരപ്പുപാറയ്ക്കു സമീപം കുങ്കൻനിരവിൽ മീത്തലെ കാഞ്ഞിരാടൻകണ്ടി ഫർസാനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**വാണിമേൽ : **പരപ്പുപാറയ്ക്കു സമീപം കുങ്കൻനിരവിൽ മീത്തലെ കാഞ്ഞിരാടൻകണ്ടി ഫർസാനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

9 മീത്തലെ കാഞ്ഞിരാടൻകണ്ടി റഷീദിന്റെയും ജമീലയുടെയും മകളാണ്. ഭർത്താവ് കണ്ടോത്ത്പൊയിൽ സജീർ ഇന്നലെ വൈകിട്ടു ഗൾഫിൽ നിന്ന് എത്താനിരിക്കെ ഉച്ചയോടെയാണു ഫർസാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മകൻ : മുഹമ്മദ് ദയാൻ. സഹോദരി: ഫൗമിദ. ഖബറടക്കം ഇന്നു വെള്ളിയോട് ജുമുഅത്ത് പള്ളിയിൽ. ഭാര്യയുടെ വിയോഗം അറിയാതെ ഖത്തറിൽ നിന്നു വൈകിട്ടു നാട്ടിലെത്തിയ സജീറിന് ആശുപത്രിയിൽ ഭാര്യയുടെ മൃതദേഹമാണു കാണാനായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158415/hanged-wife-hanged-herself-her-husband-arrived-gulf)