---
title: "#BlueLine | ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി"
english_title: "#BlueLine #RoadTransportAuthority #announced #newtrack #DubaiMetro"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158433/blueline-roadtransportauthority-announced-newtrack-dubaimetro"
published_at: "2023-10-31T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65411643636ec_DUBAI.jpg"
keywords: []
---

# #BlueLine | ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

> **Lead Summary:** **ദുബായ് : **ദുബായ് മെട്രോയ്ക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

## Article Content

**ദുബായ് : **ദുബായ് മെട്രോയ്ക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

30 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുക. 14 സ്റ്റേഷനുകളാണ് ഉണ്ടാവുക. പുതിയ പാതയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി ആർടിഎ ടെന്‍ഡര്‍ വിളിച്ചു.

ഒരു ഐക്കണിക് സ്റ്റേഷന്‍ ഉള്‍പ്പെടെ ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും ഒരു ഇന്റര്‍ ചേഞ്ച് സ്റ്റേഷന്‍ ഉള്‍പ്പെടെ അഞ്ചെണ്ണം ഭൂമിക്ക് അടിയിലും ആയിരിക്കും നിര്‍മ്മിക്കുക.

നിലവിലുള്ള റെഡ്, ഗ്രീന്‍ മെട്രോ ലൈനുമായി ബന്ധിപ്പിച്ചായിരിക്കും പുതിയ ലൈൻ നിർമ്മിക്കുക.

15.5 കിലോമീറ്റര്‍ ഭൂമിക്കടിയിലും 14.5 കിലോമീറ്റര്‍ ഉയരത്തിലും ആയിട്ടായിരിക്കും ബ്ലൂ ലൈന്‍ നിര്‍മ്മിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158433/blueline-roadtransportauthority-announced-newtrack-dubaimetro)