---
title: "#UAE | യുഎഇയില്‍ നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ വില പ്രാബല്യത്തില്‍"
english_title: "#UAE #Fuelprices #announced #UAE #month #November #Newprice #effect"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158709/uae-fuelprices-announced-uae-month-november-newprice-effect"
published_at: "2023-11-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542632a87dd3_UAE.jpg"
keywords: []
---

# #UAE | യുഎഇയില്‍ നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ വില പ്രാബല്യത്തില്‍

> **Lead Summary:** **അബുദാബി : **യുഎഇയില്‍ നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില പ്രാബല്യത്തില്‍.

## Article Content

**അബുദാബി : **യുഎഇയില്‍ നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില പ്രാബല്യത്തില്‍.

കഴിഞ്ഞ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ വില. ഒക്ടോബറില്‍ 3.44 ദിര്‍ഹമായിരുന്നു.

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില. കഴിഞ്ഞ മാസം 3.33 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.85 ദിര്‍ഹമാണ് പുതിയ വില.

3.26 ദിര്‍ഹമായിരുന്നു കഴിഞ്ഞ മാസത്തെ വില. ഡീസല്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില. 3.57 ദിര്‍ഹമായിരുന്നു ഒക്ടോബര്‍ മാസത്തിലെ വില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158709/uae-fuelprices-announced-uae-month-november-newprice-effect)