---
title: "#deathsentence | കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി"
english_title: "#deathsentence #accused #murdercase #sentenced #death #Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158714/deathsentence-accused-murdercase-sentenced-death-mecca"
published_at: "2023-11-01T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654267749c5ef_SAUDI.jpg"
keywords: []
---

# #deathsentence | കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി

> **Lead Summary:** **റിയാദ് : **കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക മേഖലയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ് : **കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക മേഖലയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്വദേശി പൗരൻ ജാബിർ ബിൻ മുഹമ്മദ് ബിൻ യഹ്യ ദൗഷിയെ കുത്തിക്കൊന്ന അബ്ദുൽ അസീസ് ബിൻ ഈസ ബിൻ അലി അബ്ദലിയെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റയാൾ തൽക്ഷണം മരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158714/deathsentence-accused-murdercase-sentenced-death-mecca)