---
title: "#oman | ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ"
english_title: "#oman #Officials #various #changes #visa #rules #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158745/oman-officials-various-changes-visa-rules-oman"
published_at: "2023-11-01T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65428ac03727a_oman.jpg"
keywords: []
---

# #oman | ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ

> **Lead Summary:** ** ഒ**മാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

## Article Content

** ഒ**മാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

വിസ മാറാൻ ആഗ്രഹിക്കുന്നവർക്ക്​ രാജ്യത്ത്​ നിന്ന്​ പുറത്തുപോയി പുതുക്കേണ്ടി വരും. ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കിക്കുന്നത് താത്കാലികമായി റോയല്‍ ഒമാന്‍ പോലീസ് നിർത്തിവെച്ചിട്ടുണ്ട്​.

ഒക്ടോബർ 31മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. വിസിറ്റ്​ വിസയിലെത്തുന്നവർക്ക്​ നേരത്തെ 50 റിയാല്‍ നല്‍കി ഒമാനിൽ നിന്നു തന്നെ വിസ മാറാന്‍ സാധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158745/oman-officials-various-changes-visa-rules-oman)