---
title: "#Kuwait | കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്"
english_title: "#Kuwait #Warning #rain #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158746/kuwait-warning-rain-kuwait"
published_at: "2023-11-01T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65428c1ec51bc_rain.jpg"
keywords: []
---

# #Kuwait | കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

> **Lead Summary:** **കുവൈത്ത് : **കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.

## Article Content

**കുവൈത്ത് : **കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസ്ഥിരമായ കാലാവസ്ഥ കാരണം കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തെക്കുപടിഞ്ഞാറൻ കാറ്റു വീശുന്നതിനാല്‍ തിരമാലകൾ 6 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158746/kuwait-warning-rain-kuwait)