---
title: "#saudi | സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബിക് കലണ്ടറിന് പകരം ഇനി ഇംഗ്ലീഷ് കലണ്ടർ"
english_title: "#saudi #Arabic #calendar #replaced #English #calendar #official #affairs #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158750/saudi-arabic-calendar-replaced-english-calendar-official-affairs-saudiarabia"
published_at: "2023-11-01T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65428e72bd58b_SAUDI.jpg"
keywords: []
---

# #saudi | സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബിക് കലണ്ടറിന് പകരം ഇനി ഇംഗ്ലീഷ് കലണ്ടർ

> **Lead Summary:** **റിയാദ് : ** സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർ പ്രകാരമായിരിക്കും.

## Article Content

**റിയാദ് : ** സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർ പ്രകാരമായിരിക്കും.

എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

എന്നാൽ മതപരമായ കാര്യങ്ങൾക്ക് നിലവിലുള്ളതുപോലെ അറബിക് (ഹിജ്‌റ) കലണ്ടർ ഉപയോഗിക്കുന്നത് തുടരും. രാജ്യത്തെ സർക്കാർ തലത്തിലുൾപ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും.

രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും.

ഹിജ്രി തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതിെൻറ കാലാവധികൾ നിശ്ചയിക്കുന്നത് പൂർണമായും ഇംഗ്ലീഷ് കലണ്ടർ പ്രകാരമാക്കി മാറ്റും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158750/saudi-arabic-calendar-replaced-english-calendar-official-affairs-saudiarabia)