---
title: "#AirArabia | കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ"
english_title: "#AirArabia #announces #new #flight #service #Kozhikode"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158752/airarabia-announces-new-flight-service-kozhikode"
published_at: "2023-11-01T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654292afb84f5_plane.jpg"
keywords: []
---

# #AirArabia | കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ

> **Lead Summary:** **റാസല്‍ഖൈമ : **റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ.

## Article Content

**റാസല്‍ഖൈമ : **റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ.

നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും.

ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും.

വടക്കൻ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും നേരിട്ടുള്ള വിമാന സർവീസ് പ്രയോജനകരമാകുമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158752/airarabia-announces-new-flight-service-kozhikode)