---
title: "യുഎഇയിൽ ചില സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല"
english_title: "Masks are no longer mandatory in some places in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159/masks-are-no-longer-mandatory-in-some-places-in-the-uae"
published_at: "2021-09-22T16:57:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b16ad97be4_mask.jpg"
keywords: []
---

# യുഎഇയിൽ ചില സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല

> **Lead Summary:** **അബുദാബി : **യുഎഇയിലെ ചില സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിയമം ഒഴിവാക്കി. അതേസമയം, 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്നും ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു.

## Article Content

**അബുദാബി : **യുഎഇയിലെ ചില സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിയമം ഒഴിവാക്കി. അതേസമയം, 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്നും ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു.

പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം, ബീച്ച് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.

ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ, ബാർബർ ഷോപ്പുകൾ, ചികിത്സയ്ക്കായി എത്തുന്ന മെഡിക്കൽ സെൻ്ററുകൾ, ക്ലിനിക് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159/masks-are-no-longer-mandatory-in-some-places-in-the-uae)