---
title: "#norka | ‘കേരളവും പ്രവാസി സമൂഹവും’; കേരളീയം പരിപാടിയിൽ നോര്‍ക്ക സെമിനാര്‍ നവംബര്‍ 5ന്"
english_title: "#norka Kerala and the diaspora'; NORCA seminar on Keralayam program on 5th November"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159029/norka-kerala-and-the-diaspora-norca-seminar-on-keralayam-program-on-5th-november"
published_at: "2023-11-02T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543fe4f95ddb_norka.jpg"
keywords: []
---

# #norka | ‘കേരളവും പ്രവാസി സമൂഹവും’; കേരളീയം പരിപാടിയിൽ നോര്‍ക്ക സെമിനാര്‍ നവംബര്‍ 5ന്

> **Lead Summary:** സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബർ 1 മുതൽ 7 വരെ നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തില്‍ നോര്‍ക്ക സെമിനാര്‍ സംഘടിപ്പിക്കുന്നു.

## Article Content

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബർ 1 മുതൽ 7 വരെ നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തില്‍ നോര്‍ക്ക സെമിനാര്‍ സംഘടിപ്പിക്കുന്നു.

കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സെമിനാറിൽ തുറമുഖം, മ്യൂസിയം, പുരാവസ്തുകാര്യ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉപാധ്യക്ഷനാകും.

നോർക്ക, ഇൻഡസ്ട്രീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. കെ.രവിരാമനാണ് സെമിനാറില്‍ മോഡറേറ്റര്‍. ലോകത്തെമ്പാടുമുളള കേരളീയ പ്രവാസിസമൂഹവുമായി ബന്ധപ്പെട്ട് വിവിധവിഷയങ്ങളില്‍ 13 സെഷനുകളിലാണ് സെമിനാര്‍ അവതരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159029/norka-kerala-and-the-diaspora-norca-seminar-on-keralayam-program-on-5th-november)