---
title: "#Rain |  ന്യൂനമർദം : ഒമാനിൽ മഴ തുടരുന്നു"
english_title: "#Lowpressure #Rain #continues #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159266/lowpressure-rain-continues-oman"
published_at: "2023-11-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65450d751e8bc_oman.jpg"
keywords: []
---

# #Rain |  ന്യൂനമർദം : ഒമാനിൽ മഴ തുടരുന്നു

> **Lead Summary:** **മസ്കത്ത്​: [ **ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ആലിപ്പഴ വർഷത്തോടെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

## Article Content

**മസ്കത്ത്​: [ **ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ആലിപ്പഴ വർഷത്തോടെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒപ്പം വിവിധ ഇടങ്ങളിൽ പത്ത്​ മുതൽ 40 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ടുമീറ്റർവരെ ഉയരാനും സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പിൽ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159266/lowpressure-rain-continues-oman)