---
title: "#arrest | കുവൈത്തിൽ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​യെ പൊ​ലീ​സ് പി​ടി​കൂ​ടി"
english_title: "#police #arrested #prisoner #rescued #undergoing #treatment #hospital #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159269/police-arrested-prisoner-rescued-undergoing-treatment-hospital-kuwait"
published_at: "2023-11-03T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545101f7cbd1_arrest.jpg"
keywords: []
---

# #arrest | കുവൈത്തിൽ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​യെ പൊ​ലീ​സ് പി​ടി​കൂ​ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** **[**ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന സ​മ​യ​ത്താ​ണ് ത​ട​വു​കാ​രി ര​ക്ഷ​പ്പെട്ടിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** **[**ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന സ​മ​യ​ത്താ​ണ് ത​ട​വു​കാ​രി ര​ക്ഷ​പ്പെട്ടിരിക്കുന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച് വി​ദേ​ശി ത​ട​വു​കാ​രി മു​ങ്ങു​ക​യാ​യി​രു​ന്നു. സംഭവത്തിൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് ഉ​ത്ത​ര​വി​റ​ക്കുകയും.

പ്ര​തി​യു​ടെ ചി​ത്രം വെ​ച്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി. പ്ര​തി രാ​ജ്യം​വി​ട്ടു പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കുകയും . സി.​സി.​ടി.​വി ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159269/police-arrested-prisoner-rescued-undergoing-treatment-hospital-kuwait)