---
title: "കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; സൗദിയില്‍ രണ്ട് കല്യാണ മണ്ഡപങ്ങള്‍ അടച്ചുപൂട്ടി"
english_title: "covid violates protocol; In Saudi Arabia, two wedding halls were closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15930/covid-violates-protocol-in-saudi-arabia-two-wedding-halls-were-closed"
published_at: "2021-12-14T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7f70ba6001_closed.jpg"
keywords: []
---

# കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; സൗദിയില്‍ രണ്ട് കല്യാണ മണ്ഡപങ്ങള്‍ അടച്ചുപൂട്ടി

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായ ആരോഗ്യ മുന്‍കരുതല്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ രണ്ട് കല്യാണ മണ്ഡപങ്ങള്‍ അടച്ചുപൂട്ടി.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായ ആരോഗ്യ മുന്‍കരുതല്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ രണ്ട് കല്യാണ മണ്ഡപങ്ങള്‍ അടച്ചുപൂട്ടി.

മക്കയിലാണ് ഇത്. മണ്ഡപങ്ങളിലും ഹാളുകളിലും പരിപാടികള്‍ക്ക് നിശ്ചയിച്ച ആരോഗ്യ മുന്‍കരുതല്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പരിശോധന തുടരുകയാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഇതിനകം 20 ഓളം ഇവന്റ് ഹാളുകളില്‍ പരിശോധന നടത്തി. മുഴുവന്‍ സ്ഥാപനങ്ങളും മുനിസിപ്പാലിറ്റി നിയമങ്ങള്‍ പാലിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15930/covid-violates-protocol-in-saudi-arabia-two-wedding-halls-were-closed)