---
title: "#UAE | യുഎഇ പതാക ദിനം ആചരിച്ചു"
english_title: "#UAE #UAEFlagDay #observed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159309/uae-uaeflagday-observed"
published_at: "2023-11-03T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65453637dad87_UAE.jpg"
keywords: []
---

# #UAE | യുഎഇ പതാക ദിനം ആചരിച്ചു

> **Lead Summary:** **അബുദബി : **യുഎഇയിൽ ഇന്ന് ദേശീയ പതാക ദിനം ആചരിച്ചു.

## Article Content

**അബുദബി : **യുഎഇയിൽ ഇന്ന് ദേശീയ പതാക ദിനം ആചരിച്ചു.

പ്രാദേശിക, ഫെഡറൽ സർക്കാർ ഓഫീസുകൾ, ഡിപ്പാർട്ട്‌മെന്റുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, പാർക്കുകൾ, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്ക് യുഎഇ പതാക ഉയർത്തി.

പൊതു അവധി ദിനമല്ലെങ്കിലും, രാജ്യത്തിന്റെ ചരിത്രത്തെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി 2013 ൽ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പതാക ദിനത്തിന് തുടക്കമിട്ടത്.

മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ സ്ഥാപനങ്ങളിലും പതാക ദിനം ആചരിക്കും. വിവിധ സ്‌കൂളുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.11-ാമത്തെ വര്‍ഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159309/uae-uaeflagday-observed)