---
title: "#UAE | യു എ ഇയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത"
english_title: "#UAE | #Chance #rain #UAE #coming #days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159316/uae-chance-rain-uae-coming-days"
published_at: "2023-11-03T23:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65453b7c87cf8_UAE.jpg"
keywords: []
---

# #UAE | യു എ ഇയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

> **Lead Summary:** **അബുദബി : **യു എ ഇയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

## Article Content

**അബുദബി : **യു എ ഇയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അബുദാബിയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.യുഎഇ പതാക ദിനം ആചരിച്ചു രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും രാജ്യത്തെ താപ നില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടല്‍ മഞ്ഞുളള സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കമെന്ന് അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159316/uae-chance-rain-uae-coming-days)