---
title: "#heat | കടുത്ത ചൂട്; ഒ​മാ​നി​ൽ  അ​സാ​ധാ​ര​ണ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​യി റിപ്പോർട്ട്"
english_title: "#extreme #heat #eported #Oman #experienced #unusually #hotweather "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159336/extreme-heat-it-is-reported-that-oman-has-experienced-unusually-hot-weather"
published_at: "2023-11-04T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545b1dc897af_heat.jpg"
keywords: []
---

# #heat | കടുത്ത ചൂട്; ഒ​മാ​നി​ൽ  അ​സാ​ധാ​ര​ണ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​യി റിപ്പോർട്ട്

> **Lead Summary:** **മ​സ്ക​ത്ത്**:**[ **[ ]ഒ​മാ​നി​ൽ ക​ഴി​ഞ്ഞ മാ​സം അ​സാ​ധാ​ര​ണ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർട്ട്. ദ​ലീ​ലി​ലാ​ണ് ശ​രാ​ശ​രി കൂ​ടി​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. 45.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല. ബ​ർ​ക​യി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഫ​ഹൂ​ദി​ൽ 44.9 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​നൈ​ന​യി​ൽ 44.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​സീ​റ ദ്വീ​പി​ൽ സാ​ധാ​ര​ണ ഒ​ക്ടോ​ബ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​നെ​ക്കാ​ൾ 1.2 ഡി​ഗ്രി കൂ​ടു​ത​ലാ​ണ് താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്.

## Article Content

**മ​സ്ക​ത്ത്**:**[ **[ ]ഒ​മാ​നി​ൽ ക​ഴി​ഞ്ഞ മാ​സം അ​സാ​ധാ​ര​ണ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർട്ട്. ദ​ലീ​ലി​ലാ​ണ് ശ​രാ​ശ​രി കൂ​ടി​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. 45.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല. ബ​ർ​ക​യി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഫ​ഹൂ​ദി​ൽ 44.9 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​നൈ​ന​യി​ൽ 44.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​സീ​റ ദ്വീ​പി​ൽ സാ​ധാ​ര​ണ ഒ​ക്ടോ​ബ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​നെ​ക്കാ​ൾ 1.2 ഡി​ഗ്രി കൂ​ടു​ത​ലാ​ണ് താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്.

തും​റൈ​ത്ത്, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 0.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും ല​ഭി​ച്ചി​രു​ന്നു. സാ​ധാ​ര​ണ ഒ​ക്ടോ​ബ​ർ മു​ത​ൽ ഒ​മാ​നി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. രാ​ജ്യ​ത്ത് മൊ​ത്തം താ​പ​നി​ല കു​റ​യു​ക​യും രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് നീ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. താ​പ​നി​ല 30 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴ്ന്നു​വ​രാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ചൂ​ടാ​ണ് പ​ര​ക്കെ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159336/extreme-heat-it-is-reported-that-oman-has-experienced-unusually-hot-weather)