---
title: "#accident | ജിദ്ദ-മക്ക എക്‌സ്പ്രസ് വേയില്‍ അപകടം; 11 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം "
english_title: "#11 #people #injured #accident #Jeddah #Makkah #Expressway #Saudi #Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159425/11-people-injured-accident-jeddah-makkah-expressway-saudi-arabia"
published_at: "2023-11-04T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545fd6d6daf8_accident.jpg"
keywords: []
---

# #accident | ജിദ്ദ-മക്ക എക്‌സ്പ്രസ് വേയില്‍ അപകടം; 11 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം 

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിലെ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിലെ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്.

ജിദ്ദ, മക്ക എക്‌സ്പ്രസ് വേയിൽ ജിദ്ദ ദിശയിലുള്ള റോഡിൽ മുസ്ഹഫ് ശിൽപത്തിനു സമീപമാണ് വ്യാഴാഴ്ച വാഹനാപകടം ഉണ്ടായത്.

അപകട വിവരം അറിഞ്ഞ ഉടനെ ആറ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. 11 പേര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലില്‍ എത്തിച്ചു.

മറ്റ് 10 പേരെ മക്കയിലെ വിവിധ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് അറിയിച്ചു. അപകടത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159425/11-people-injured-accident-jeddah-makkah-expressway-saudi-arabia)