---
title: "#death | പ്രവാസി മലയാളി അബുദബിയിൽ  അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159455/expatriate-malayali-passedaway-abudhabi"
published_at: "2023-11-04T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654614550b894_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി അബുദബിയിൽ  അന്തരിച്ചു 

> **Lead Summary:** മലപ്പുറം കോട്ടക്കൽ പറങ്കിമൂച്ചിക്കൽ സ്വദേശി കുറുപ്പിൻപടി പരേതനായ തട്ടാഞ്ചേരി മൊയ്തുട്ടിയുടെ മകൻ ടി.സി. കുഞ്ഞിമുഹമ്മദ്‌ മുസ്‌ല്യാർ അബുദബിയിൽ അന്തരിച്ചു.

## Article Content

മലപ്പുറം കോട്ടക്കൽ പറങ്കിമൂച്ചിക്കൽ സ്വദേശി കുറുപ്പിൻപടി പരേതനായ തട്ടാഞ്ചേരി മൊയ്തുട്ടിയുടെ മകൻ ടി.സി. കുഞ്ഞിമുഹമ്മദ്‌ മുസ്‌ല്യാർ അബുദബിയിൽ അന്തരിച്ചു.

ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്‌ അമീൻ സഖാഫി, മുഹമ്മദ്‌ ഖൈസ്, ജുമൈലത്, സൗദ, റൈഹാനത്. മരുമക്കൾ: അബ്ദുൽസലീം, അലി, ഉസ്മാൻ, സുഹൈല. സഹോദരങ്ങൾ: അലി, കുഞ്ഞാത്തുമ്മ. ശനിയാഴ്ച വൈകിട്ടോടെ നാട്ടിൽ എത്തിക്കുന്ന മൃതദേഹം രാത്രി ഖബറടക്കും.

അബൂദബി ഐ.സി.എഫ് പ്രവർത്തകനും മർകസ് അബൂദബി മുൻ ഓർഗനൈസറും അബൂദബി ആർ.എസ്.സി മുൻ ചെയർമാനുമാണ്. നിര്യാണത്തിൽ ഐ.സി.എഫ്, ആർ.എസ്.സി, മർക്കസ്, സഅദിയ്യ, മഅദിൻ കമ്മിറ്റികൾ അനുശോചിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159455/expatriate-malayali-passedaway-abudhabi)