---
title: "#arrest |  കുവൈത്തിൽ വനിതാ ഗാര്‍ഹിക തൊഴിലാളികളെ കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സംഭവം; പ്രതി അറസ്റ്റിൽ"
english_title: "#Kuwait #women #domestic #workers #trafficked #hired #dailywages #accused #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159477/kuwait-women-domestic-workers-trafficked-hired-dailywages-accused-arrest"
published_at: "2023-11-04T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654629adc1450_arrest.jpg"
keywords: []
---

# #arrest |  കുവൈത്തിൽ വനിതാ ഗാര്‍ഹിക തൊഴിലാളികളെ കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സംഭവം; പ്രതി അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി:**** [**മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സംഭവത്തിൽ സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായിരിക്കുന്നത് .

## Article Content

**കുവൈത്ത് സിറ്റി:**** [**മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സംഭവത്തിൽ സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായിരിക്കുന്നത് .

തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിക്കുകയും. തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് പരിശോധന നടത്തുകയായിരുന്നു.

ജാബർ അൽ അഹമ്മദ് ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒരു ​ഗാർഹിക തൊഴിലാളിയെ വിദഗ്ധമായി കടത്തിക്കൊണ്ടു പോയ സിറിയൻ പൗരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടി ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഒളിച്ചിരിക്കുന്ന നാല് വനിതാ തൊഴിലാളികളെയും അന്വേഷണത്തില്‍ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159477/kuwait-women-domestic-workers-trafficked-hired-dailywages-accused-arrest)