---
title: "#OpenHouse | പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത; പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാൻ ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്"
english_title: "#OpenHouse #Relief #news #expatriates #First #OpenHouse #IndianEmbassy #raise #issues #directly"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159577/openhouse-relief-news-expatriates-first-openhouse-indianembassy-raise-issues-directly"
published_at: "2023-11-04T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65468bed484dc_uae.jpg"
keywords: []
---

# #OpenHouse | പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത; പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാൻ ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

> **Lead Summary:** **അബുദാബി : **പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നു.

## Article Content

**അബുദാബി : **പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നു.

പരീക്ഷണാര്‍ഥം തുടങ്ങുന്ന ഓപ്പണ്‍ ഹൗസ് നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടക്കും.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാം.

ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം പരിപാടി വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159577/openhouse-relief-news-expatriates-first-openhouse-indianembassy-raise-issues-directly)