---
title: "#HajjRegistration  |  ഹ​ജ്ജ്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന്​ അ​വ​സാ​നി​ക്കും; ഇതുവരെ ലഭിച്ചത് 32,441 അ​പേ​ക്ഷ​ക​ൾ"
english_title: "#Hajj #registration #end today #Sofar #32,441applications #eceived"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159681/hajj-registration-end-today-sofar-32441applications-eceived"
published_at: "2023-11-05T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654749112069c_hajj.jpg"
keywords: []
---

# #HajjRegistration  |  ഹ​ജ്ജ്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന്​ അ​വ​സാ​നി​ക്കും; ഇതുവരെ ലഭിച്ചത് 32,441 അ​പേ​ക്ഷ​ക​ൾ

> **Lead Summary:** **മ​സ്ക​ത്ത്​​: [**അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഇന്ന് അ​വ​സാ​നി​ക്കും. ഒ​ക്​​ടോ​ബ​ർ 23ന്​ ​ആ​ണ്​ ര​ജി​സ്​​​ട്രേ​ഷ​ൻ തു​ട​ങ്ങി​യ​ത്. ന​വം​ബ​ർ മൂ​ന്നു​വ​രെ 32,441 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം പറഞ്ഞു . ഇ​തി​ൽ 29,482 സ്വ​ദേ​ശി​ക​ളും 2959 താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടുന്നു.

## Article Content

**മ​സ്ക​ത്ത്​​: [**അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഇന്ന് അ​വ​സാ​നി​ക്കും. ഒ​ക്​​ടോ​ബ​ർ 23ന്​ ​ആ​ണ്​ ര​ജി​സ്​​​ട്രേ​ഷ​ൻ തു​ട​ങ്ങി​യ​ത്. ന​വം​ബ​ർ മൂ​ന്നു​വ​രെ 32,441 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം പറഞ്ഞു . ഇ​തി​ൽ 29,482 സ്വ​ദേ​ശി​ക​ളും 2959 താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടുന്നു.

ഹ​ജ്ജ്​ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും www.hajj.om എ​ന്ന മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലിലാണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ​13,956 (99.7 ശ​ത​മാ​നം) ആ​ളു​ക​ളാ​ണ്​ ഹ​ജ്ജ് നി​ർ​വ​ഹി​ച്ച​ത്. ആ​കെ 14,000 പേ​ർ​ക്കാ​യി​രു​ന്നു ഹ​ജ്ജി​ന്​ അ​നു​മ​തി​ ഉണ്ടായിരുന്നത്.​

ഇ​തി​ൽ 13,500 പേ​ർ സ്വ​ദേ​ശി​ക​ളും 250 പേ​ർ അ​റ​ബ് നി​വാ​സി​ക​ളും 250 പേ​ർ അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്​. മൊ​ത്തം തീ​ർ​ഥാ​ട​ക​രി​ൽ 49.3 ശ​ത​മാ​നം സ്ത്രീ​ക​ളാണ്. ആ​ദ്യം 6000 പേ​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 2338 പേ​ർ​ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159681/hajj-registration-end-today-sofar-32441applications-eceived)