ഭാരം ഒരു കിലോ കുറച്ചാൽ സമ്മാനം 10,000 രൂപ

ഭാരം ഒരു കിലോ കുറച്ചാൽ സമ്മാനം 10,000 രൂപ
Dec 14, 2021 12:00 PM | By Kavya N

റാസൽഖൈമ: അമിതവണ്ണത്തിനെതിരേ സന്ദേശമുയർത്തി റാസൽഖൈമ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ ശരീരഭാര ലഘൂകരണ മത്സരം നടത്തുന്നു. 17ന് ആരംഭിച്ച് മാർച്ച് 4ന് 'ലോക പൊണ്ണത്തടി ദിനത്തിൽ സമാപിക്കുന്ന പത്താഴ്ച നീളുന്ന മത്സരമാണിത്. റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധി ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ ഷെഹിയുടെ സാന്നിധ്യത്തിൽ മത്സര പ്രഖ്യാപനം നടത്തി.

ഏറ്റവും കൂടുതൽ ഭാരം കുറയ്ക്കുന്ന ആൾക്ക് കുറഞ്ഞ ഒരോ കിലോയ്ക്കും അഞ്ഞൂറ് ദിർഹം (പതിനായിരം രൂപ) വീതം സമ്മാനം നൽകും. ഇതിനു പുറമേ മറ്റനേകം സമ്മാനങ്ങളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. നേരിട്ടും ഓൺലൈനായും ഉള്ള മത്സരങ്ങൾക്കു പുറമേ കോർപറേറ്റ് കമ്പനികൾക്ക് ഗ്രൂപ്പായും പങ്കെടുക്കാം.

ഇതിനൊപ്പം ബോധവൽക്കരണ ക്ലാസുകളും സൗജന്യമായി നൽകുമെന്ന് റാക് ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. റാസ സിദ്ദിഖി പറഞ്ഞു. നേരിട്ടു പങ്കെടുക്കുന്നവർക്ക് 17 മുതൽ 19 വരെ ആശുപത്രിയിൽ ശരീരഭാരവും തൂക്കവുമെല്ലാം രേഖപ്പെടുത്തി നൽകും. ഓൺലൈനായി പങ്കെടുക്കുന്നവർ അടുത്തുള്ള ആശുപത്രികളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണം. റജിസ്ട്രേഷന് http://www.rakweightlosschallenge.com.

If the weight is reduced by one kg, the prize is Rs 10,000

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories