---
title: "#arrest |  കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍"
english_title: "#16 #people #arrested #drug #related #cases #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159766/16-people-arrested-drug-related-cases-kuwait"
published_at: "2023-11-05T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a269d42ff_arrest.jpg"
keywords: []
---

# #arrest |  കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍. 12 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. ആകെ 11,250 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍. 12 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. ആകെ 11,250 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു.

വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ മെത്, ഹാഷിഷ്, കെമിക്കല്‍, കഞ്ചാവ് എന്നിവയും പിടികൂടിയ ലഹരിമരുന്ന് ശേഖരത്തില്‍പ്പെടുന്നു.

ഇതിന് പുറമെ രണ്ട് കിലോഗ്രാം ലിറിക്ക പൗഡര്‍, 3,200 സൈക്കോട്രോപിക് ഗുളികകള്‍, 15 കുപ്പി മദ്യം, കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് വിത്തുകള്‍, നാല് ലൈസന്‍സില്ലാത്ത തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തു.

കള്ളക്കടത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159766/16-people-arrested-drug-related-cases-kuwait)