---
title: "#rain | ചൊവ്വാഴ്ച വരെ ശക്തമായ മഴ, ഇടിമിന്നല്‍; മുന്നറിയിപ്പുമായി സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം"
english_title: "#Heavyrain #thunderstorms #through #Tuesday #Saudi #Meteorological #Center #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159769/heavyrain-thunderstorms-through-tuesday-saudi-meteorological-center-warning"
published_at: "2023-11-05T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a34780507_rain.jpg"
keywords: []
---

# #rain | ചൊവ്വാഴ്ച വരെ ശക്തമായ മഴ, ഇടിമിന്നല്‍; മുന്നറിയിപ്പുമായി സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നതാണ് ഉചിതമെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളക്കെട്ടിലേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രമെ ആശ്രയിക്കാവൂ എന്ന് അഗ്നിരക്ഷാ സേനയും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159769/heavyrain-thunderstorms-through-tuesday-saudi-meteorological-center-warning)