---
title: "#arrest | നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്; 289 പ്രവാസികള്‍ അറസ്റ്റിൽ"
english_title: "#Four #bogus #domestic #worker #offices #raided #289 #expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159796/four-bogus-domestic-worker-offices-raided-289-expatriates-arrested"
published_at: "2023-11-05T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547bb70c2c56_arrest.jpg"
keywords: []
---

# #arrest | നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്; 289 പ്രവാസികള്‍ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്. റെസിഡൻസി ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ ശക്തമാക്കിയിരിക്കുകയാണ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്. റെസിഡൻസി ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ ശക്തമാക്കിയിരിക്കുകയാണ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ.

ഇതിന്‍റെ ഭാഗമായി ഫഹാഹീൽ, ജഹ്‌റ, മുബാറക് അൽ കബീർ, സൽവ, ഫർവാനിയ, വഫ്‌റ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് അടുത്തിടെ തീവ്രമായ പരിശോധന ക്യാമ്പയിനുകള്‍ നടന്നത്. പരിശോധനകളില്‍ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 289 നിയമലംഘകരാണ് അറസ്റ്റിലായത്.

ഇവരിൽ 105 പേരെ വഫ്ര മേഖലയിൽ നിന്നാണ് പിടികൂടിയത്. നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. 20 നിയമലംഘകരെയാണ് ദിവസേന തൊഴിലാളികളായി ഓഫീസുകൾ നിയമിച്ചിരുന്നത്.

കൂടാതെ അഞ്ച് നിയമലംഘകർ ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളിലും ജോലി ചെയ്യുന്നതായും കണ്ടെത്തി. തുടർനടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159796/four-bogus-domestic-worker-offices-raided-289-expatriates-arrested)