---
title: "#rain | കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു"
english_title: "#Heavyrain #continue #Orange #yellow #alerts #announced #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159965/heavyrain-continue-orange-yellow-alerts-announced-uae"
published_at: "2023-11-06T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548a88b814a1_uae.jpg"
keywords: []
---

# #rain | കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

## Article Content

**അബുദാബി: **യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

താമസക്കാർ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു.

അന്തരീക്ഷ താപനില അബുദാബിയിലും ദുബൈയിലും 25 ഡി​​ഗ്രി സെൽഷ്യസ്, 32 ഡി​ഗ്രി സെൽഷ്യസ് എന്ന നിലയിലായിരിക്കും. ഇന്ന് അബുദാബിയിലും ദുബൈയിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മഴ തുടരുന്ന പശ്ചാത്തലത്തിൽ അബുദാബി പൊലീസ് ഡ്രൈവർമാർക്ക് ജാ​​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡിൽ മാറി വരുന്ന വേ​ഗപരിധികൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീര​പ്രദേശങ്ങളിലും വടക്ക് കിഴക്കൻ പ്രദേശങ്ങളിലും ചൊവ്വാഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ ദിവസങ്ങളില്‍ രാവിലെ അന്തരീക്ഷ ഈർപ്പം കൂടുതലാകാനും മണിക്കൂറിൽ 15-25 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയേക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159965/heavyrain-continue-orange-yellow-alerts-announced-uae)