---
title: "കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 24 വയസുകാരന്‍ അറസ്റ്റില്‍"
english_title: "Attempt to strangle girlfriend; 24-year-old arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16/attempt-to-strangle-girlfriend-24-year-old-arrested"
published_at: "2021-09-16T10:29:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6142cfd7d2773_dubai court.jpg"
keywords: []
---

# കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 24 വയസുകാരന്‍ അറസ്റ്റില്‍

> **Lead Summary:** **ദുബായ് :** കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി യുവാവ് അറസ്റ്റില്‍. യുഎഇയില്‍ ആണ് സംഭവം.

## Article Content

**ദുബായ് :** കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി യുവാവ് അറസ്റ്റില്‍. യുഎഇയില്‍ ആണ് സംഭവം.

പൊലീസ് അന്വേഷണത്തില്‍, യുവതിയുടെ സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് വ്യക്തമായി. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.

ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ യുവതി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16/attempt-to-strangle-girlfriend-24-year-old-arrested)