---
title: "#death | സൗദിയിലെ പ്രവാസി മലയാളി ജോർദനിൽ മരിച്ചു "
english_title: "#expatriate #malayali #saudi #died #jordan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160097/expatriate-malayali-saudi-died-jordan"
published_at: "2023-11-06T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654911147326e_saudi.jpg"
keywords: []
---

# #death | സൗദിയിലെ പ്രവാസി മലയാളി ജോർദനിൽ മരിച്ചു 

> **Lead Summary:** **റിയാദ്​: **സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ്​ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്​ ജോർദനിൽ വെച്ച്​ മരിച്ചു.

## Article Content

**റിയാദ്​: **സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ്​ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്​ ജോർദനിൽ വെച്ച്​ മരിച്ചു.

റിയാദിൽ നിന്ന്​ 1300 കിലോമീറ്ററകലെ സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്​.

ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ജോർദനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു. മാതാവ്​: സക്കീന, ഭാര്യ: ഷംന, മക്കൾ: മെഹ്‌സിന്‍, ഇസ്ര.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160097/expatriate-malayali-saudi-died-jordan)