---
title: "#Dubai | ദുബായിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധന"
english_title: "#Dubai #Large increase in number of electric scooter users in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160127/dubai-large-increase-in-number-of-electric-scooter-users-in-dubai"
published_at: "2023-11-06T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549358ce7a6e_Untitled-1.jpg"
keywords: []
---

# #Dubai | ദുബായിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധന

> **Lead Summary:** **ദുബായ് : **എമിറേറ്റിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധന. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2.91 ലക്ഷം ആയാണ് വര്‍ധിച്ചത്.

## Article Content

**ദുബായ് : **എമിറേറ്റിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധന. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2.91 ലക്ഷം ആയാണ് വര്‍ധിച്ചത്.

വരും മാസങ്ങളില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്നാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വിലയിരുത്തല്‍. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനമാണ് വര്‍ധിച്ചത്. ഇതുവരെ 63,516 പേര്‍ക്ക് ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റുകള്‍ നല്‍കിയതായി ആർടിഎ അറിയിച്ചു.

ആര്‍ടിഎയില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് മാത്രമെ ദുബായില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ അനുവാദമുള്ളൂ. ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കായി പ്രത്യേക പാതകളും ആര്‍ടിഎ തയ്യാറാക്കിയിട്ടുണ്ട്.

ഇ-സ്കൂട്ടര്‍ ഓടിക്കുന്നവര്‍ പലപ്പോഴും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പല അപകടങ്ങള്‍ക്കും കാരണമായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കായി നിരവധി ബോധ വല്‍ക്കരണ പരിപാടികളാണ് ആര്‍ടിഎയും ദുബായ് പൊലീസും നടത്തി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160127/dubai-large-increase-in-number-of-electric-scooter-users-in-dubai)