---
title: "​#Kuwait | വ്യാപക പരിശോധന; കുവൈത്തിൽ ഒരാഴ്ചക്കിടെ 23,503 ട്രാഫിക് നിയമലംഘനങ്ങൾ"
english_title: "#Kuwait #extensive #testing #23,503 #traffic #violations #oneweek #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160160/kuwait-extensive-testing-23503-traffic-violations-oneweek-kuwait"
published_at: "2023-11-07T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549b82723423_kuwait.jpg"
keywords: []
---

# ​#Kuwait | വ്യാപക പരിശോധന; കുവൈത്തിൽ ഒരാഴ്ചക്കിടെ 23,503 ട്രാഫിക് നിയമലംഘനങ്ങൾ

> **Lead Summary:** **കുവൈത്ത് : **കുവൈത്തിൽ ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23,503 ​ഗതാ​ഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

## Article Content

**കുവൈത്ത് : **കുവൈത്തിൽ ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23,503 ​ഗതാ​ഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 79 നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറി.

ഇതിൽ 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് ഇവരെ പിടികൂടിയത്.

മറ്റ് 54 പേർ ​ഗുരുതര ​ഗതാ​ഗത നിയമലംഘനങ്ങൾ നടത്തിയവരാണ്. ഇതിന് പുറമെ 120 വാ​ഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. 78 പിടികിട്ടാപ്പുള്ളികൾ, 12 താമസനിയമലംഘകർ എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160160/kuwait-extensive-testing-23503-traffic-violations-oneweek-kuwait)