---
title: "#accident | ദുബായിൽ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു"
english_title: "#accident #Malayalidriver #died #caraccident #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160175/accident-malayalidriver-died-caraccident-dubai"
published_at: "2023-11-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549c2004265e_death.jpg"
keywords: []
---

# #accident | ദുബായിൽ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു

> **Lead Summary:** **ചെങ്ങന്നൂർ : **ദുബായിൽ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു.

## Article Content

**ചെങ്ങന്നൂർ : **ദുബായിൽ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു.

ചെങ്ങന്നൂർ കല്ലിശേരി മണലേത്ത് പുത്തൻ വീട്ടിൽ പരേതരായ ടി.സി. ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകൻ ജോസ് ഏബ്രഹാം (സന്തോഷ് –46) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് ജോസ് ഏബ്രഹാം ഓടിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം.

സംസ്കാരം പിന്നീട്. ഭാര്യ: ചെന്നിത്തല ചാങ്ങയിൽ എലിസബത്ത്. മക്കൾ: സാനു, ശ്രേയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160175/accident-malayalidriver-died-caraccident-dubai)