---
title: "#Kuwait | കു​വൈ​ത്തിൽ മ​ഴ​ക്കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നാ​യി മു​ന്നൊ​രു​ക്കം തു​ട​ങ്ങി"
english_title: "#Kuwait #Preparations #rainy #season #begin #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160304/kuwait-preparations-rainy-season-begin-kuwait"
published_at: "2023-11-07T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a226d5e697_RAIN.jpg"
keywords: []
---

# #Kuwait | കു​വൈ​ത്തിൽ മ​ഴ​ക്കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നാ​യി മു​ന്നൊ​രു​ക്കം തു​ട​ങ്ങി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : ** മ​ഴ​ക്കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് മു​ന്നൊ​രു​ക്കം തു​ട​ങ്ങി.

## Article Content

**കു​വൈ​ത്ത് സി​റ്റി : ** മ​ഴ​ക്കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് മു​ന്നൊ​രു​ക്കം തു​ട​ങ്ങി.

ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളും മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും വേ​ണ​മെ​ന്ന് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സൗ​ദ് അ​ൽ ദ​ബ്ബൂ​സ് നി​ർ​ദേ​ശം ന​ൽ​കി.

മാ​ൻ​ഹോ​ളു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള എ​ല്ലാ ഭാ​ഗ​ങ്ങ​ളും വൃ​ത്തി​യാ​ക്കാ​നും മാ​ലി​ന്യ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ നീ​ക്കം ചെ​യ്ത​താ​യി ഉ​റ​പ്പാ​ക്കാ​നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണം. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സൂ​പ്പ​ർ​വൈ​സ​റി ബോ​ഡി​ക​ളും പൊ​തു ശു​ചി​ത്വ, റോ​ഡ് വ​ർ​ക്ക് വ​കു​പ്പു​ക​ളും സു​ര​ക്ഷാ​വ​കു​പ്പു​ക​ളും പ്ര​വൃ​ത്തി നി​രീ​ക്ഷി​ക്ക​ണം.

ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി നേ​രി​ടാ​നു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ശു​ചീ​ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ‌​വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ​മൂ​ലം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന പ്ര​യാ​സ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ നേ​ര​ത്തെ​യു​ള്ള ത​യാ​റെ​ടു​പ്പ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160304/kuwait-preparations-rainy-season-begin-kuwait)