---
title: "#saudi | സൗദി അറേബ്യ ഇ-വീസ സേവനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു"
english_title: "#saudi | SaudiArabia #launches #secondphase #e-Visa #service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160318/saudi-saudiarabia-launches-secondphase-e-visa-service"
published_at: "2023-11-07T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a2f1686540_saudi.jpg"
keywords: []
---

# #saudi | സൗദി അറേബ്യ ഇ-വീസ സേവനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യ ഇ-വീസ സേവനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇനിയങ്ങോട്ട് എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വീസയിൽ രാജ്യത്തേക്ക് എത്താനാവും.

## Article Content

**റിയാദ് : **സൗദി അറേബ്യ ഇ-വീസ സേവനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇനിയങ്ങോട്ട് എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വീസയിൽ രാജ്യത്തേക്ക് എത്താനാവും.

രാജ്യാന്തര നിക്ഷേപകർക്ക് സൗദിയിലേയ്ക്ക് പോകാനുള്ള വീസ ലഭിക്കാൻ ഇനിമുതൽ സൗദി എംബസി സന്ദർശിക്കേണ്ടതില്ല.

ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തുന്നതിനായി ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള കവറേജ് വിപുലീകരിച്ചുകൊണ്ട് ഗവൺമെന്റ് ’ഇൻവെസ്റ്റർ വിസിറ്റർ’ ഇ വീസ സേവനത്തിന്റെ രണ്ടാം ഘട്ടം അവതരിപ്പിച്ചതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160318/saudi-saudiarabia-launches-secondphase-e-visa-service)