---
title: "#death | മുൻ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു "
english_title: "#native #Kozhikkode #former #expatriate #passed #away #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160390/native-kozhikkode-former-expatriate-passed-away-country"
published_at: "2023-11-07T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a6e6f9f633_kozhikkode.jpg"
keywords: []
---

# #death | മുൻ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: **ദീർഘകാലം സലാലയിലും മസ്കത്തിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ കോപ്പിലാക്കൽ ലത്തീഫ് നാട്ടിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​: **ദീർഘകാലം സലാലയിലും മസ്കത്തിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ കോപ്പിലാക്കൽ ലത്തീഫ് നാട്ടിൽ അന്തരിച്ചു.

സാമൂഹിക, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. സ്ട്രോക്ക് വന്നതിനെ തുടർന്ന്​ രണ്ടു വർഷം മുമ്പാണ്​ ചികിത്സക്കായി നാട്ടിലേക്ക് പോയത്.

പിതാവ്​: മുഹമ്മദ്‌. ഭാര്യ: ഉമ്മു സൽമ. മക്കൾ: ഫാത്തിമ സഹറ, ഫാത്തിമ സുഹൈന, സിനാൻ. സഹോദരങ്ങൾ അബ്ദുൽ മജീദ്,അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം.

മൃതദേഹം അരയങ്കോട് മാവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160390/native-kozhikkode-former-expatriate-passed-away-country)