---
title: "#UAE | യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു"
english_title: "#UAE #Rain #continues #different #parts #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160675/uae-rain-continues-different-parts-uae"
published_at: "2023-11-08T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bc691ae3f9_RAIN.jpg"
keywords: []
---

# #UAE | യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

> **Lead Summary:** **അബുദബി : **യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

## Article Content

**അബുദബി : **യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകുമെന്നും വിവിധ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയുടെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റല്‍ ബോര്‍ഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും വിവിധ എമിറേറ്റുകളിലെ പൊലീസ് നിർദേശം നൽകി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനിലയും വലിയ തോതില്‍ കുറഞ്ഞു. ഇന്ന് പുലര്‍ച്ചെ ജബല്‍ ജൈസില്‍ രേഖപ്പെടുത്തിയ താപനില 12.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

അബുദാബിയില്‍ 23നും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ദുബായില്‍ 24നും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുമായിരിക്കും താപനിലയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160675/uae-rain-continues-different-parts-uae)