---
title: "മദ്യനിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച രണ്ട് പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍"
english_title: "Two expatriates arrested for running a distillery in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16088/two-expatriates-arrested-for-running-a-distillery-in-kuwait"
published_at: "2021-12-14T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8be9331430_ARREST.jpg"
keywords: []
---

# മദ്യനിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച രണ്ട് പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി**: കുവൈത്തില്‍ മദ്യനിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍. സുരക്ഷ ഉദ്യോഗസ്ഥര്‍ ഹവല്ലി പ്രദേശത്തെ മദ്യനിര്‍മ്മാണ ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി**: കുവൈത്തില്‍ മദ്യനിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍. സുരക്ഷ ഉദ്യോഗസ്ഥര്‍ ഹവല്ലി പ്രദേശത്തെ മദ്യനിര്‍മ്മാണ ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇവിടെ നിന്നും വന്‍ തോതില്‍ മദ്യം പിടിച്ചെടുത്തു. വലിയ അളവില്‍ മദ്യശേഖരത്തിന് പുറമെ മദ്യം നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടികൂടി.

ഹവല്ലി പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് എപ്പോഴും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്. തുടര്‍ന്ന് തിങ്കളാഴ്ച മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബിയാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16088/two-expatriates-arrested-for-running-a-distillery-in-kuwait)