---
title: "#death | അവസാനമായി നാട്ടില്‍ പോയത് ഒന്നര വർഷം മുമ്പ്; പ്രവാസി താമസസ്ഥലത്ത് മരിച്ചു "
english_title: "#last #time #went #country #year #halfago #Died #expatriate #residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160940/last-time-went-country-year-halfago-died-expatriate-residence-new"
published_at: "2023-11-09T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d198f6b735_gcc.jpg"
keywords: []
---

# #death | അവസാനമായി നാട്ടില്‍ പോയത് ഒന്നര വർഷം മുമ്പ്; പ്രവാസി താമസസ്ഥലത്ത് മരിച്ചു 

> **Lead Summary:** റിയാദ്: ബംഗളുരു നോർത്ത് സ്വദേശിയും ഇപ്പോൾ മലപ്പുറം വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹ്​മദ്​ റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു.

## Article Content

റിയാദ്: ബംഗളുരു നോർത്ത് സ്വദേശിയും ഇപ്പോൾ മലപ്പുറം വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹ്​മദ്​ റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു.

ഒന്നര വർഷം മുമ്പാണ്​ നാട്ടിൽ പോയി മടങ്ങിയത്​. പിതാവ്: പരേതനായ ജമീൽ അഹ്‌മദ്‌, മാതാവ്: ഷമീന ബാനു, ഭാര്യ: ഹസീന, മക്കൾ: ഫാത്തിമ സംറീൻ, മുഹമ്മദ്‌ റിഹാൻ.

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160940/last-time-went-country-year-halfago-died-expatriate-residence-new)