---
title: "#gaza | ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു"
english_title: "#gaza | Saudi Arabia's first relief flight has taken off to help the people of Gaza"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160946/gaza-saudi-arabias-first-relief-flight-has-taken-off-to-help-the-people-of-gaza"
published_at: "2023-11-09T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1e51c6660_saudi.jpg"
keywords: []
---

# #gaza | ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു

> **Lead Summary:** **റിയാദ് : **ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു.

## Article Content

**റിയാദ് : **ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ദുരിതാശ്വാസ, പാർപ്പിട സാമ​ഗ്രികൾ ഉൾപ്പെടെ 35 ടൺ വസ്തുക്കളുമായാണ് വിമാനം പുറപ്പെട്ടത്.

സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെ തുടർന്ന് കെ എസ് റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ ക്യാമ്പയിനിന്റെ ഭാ​ഗമാണിത്.

വിമാനം ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.

വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ​ഗാസക്ക് സഹായങ്ങളുമായി പോകുമെന്നും കപ്പൽ മാർ​ഗവും സഹായം എത്തിക്കാനുള്ള സാധ്യതകൾ പഠിച്ചു വരികയാണെന്നും കെഎസ് റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160946/gaza-saudi-arabias-first-relief-flight-has-taken-off-to-help-the-people-of-gaza)