---
title: "#arrest | വീടുകളിലും കടകളിലും മോഷണം; അറബ് വംശജൻ പൊലീസ് പിടിയിൽ"
english_title: "#arrest | Burglary of houses and shops; Arab origin arrested by police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160948/arrest-burglary-of-houses-and-shops-arab-origin-arrested-by-police"
published_at: "2023-11-09T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1f1ade0fd_arrest.jpg"
keywords: []
---

# #arrest | വീടുകളിലും കടകളിലും മോഷണം; അറബ് വംശജൻ പൊലീസ് പിടിയിൽ

> **Lead Summary:** **മസ്കറ്റ് : **ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്കറ്റ് : **ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും പണവും സ്വകാര്യ വസ്തുക്കൾ മോഷ്ടിച്ചതിനാണ് അറബ് പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻണ്ഠയുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

പിടിയിലായ അറബ് വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160948/arrest-burglary-of-houses-and-shops-arab-origin-arrested-by-police)