---
title: "#arrest  |  കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നുമായി രണ്ടു  പേർ പിടിയിൽ"
english_title: "#Twopeople #arrested #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160976/twopeople-arrested-drugs-kuwait-new"
published_at: "2023-11-10T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db14cd0a78_drugs.jpg"
keywords: []
---

# #arrest  |  കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നുമായി രണ്ടു  പേർ പിടിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് വ്യ​ക്തി​ക​ളെ അ​ഹ​മ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്റെ സ​പ്പോ​ർ​ട്ട് ഡി​വി​ഷ​ൻ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്കി​ലെ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇവരെ അ​റ​സ്റ്റ് ചെയ്തത് .

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് വ്യ​ക്തി​ക​ളെ അ​ഹ​മ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്റെ സ​പ്പോ​ർ​ട്ട് ഡി​വി​ഷ​ൻ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്കി​ലെ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇവരെ അ​റ​സ്റ്റ് ചെയ്തത് .

ഇവരിൽ നിന്നും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ, ക​ഞ്ചാ​വ് സി​ഗ​ര​റ്റ്, മ​യ​ക്കു​മ​രു​ന്ന് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. മേ​ഖ​ല​യി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ സ്‌​കൂ​ളി​ന് സ​മീ​പം കാ​ർ നി​ർ​ത്തി​യി​ട്ട​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടുകയും.

വാ​ഹ​ന​ത്തി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ട​ത്. ഒപ്പം നടത്തിയ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160976/twopeople-arrested-drugs-kuwait-new)