---
title: "#death | 20 വർഷത്തെ പ്രവാസജീവിതം; ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു"
english_title: "#20 #years #exile #Malayalee #expatriate  #went #home #treatment #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161093/20-years-exile-malayalee-expatriate-went-home-treatment-died"
published_at: "2023-11-10T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dfc5f48474_gcc.jpg"
keywords: []
---

# #death | 20 വർഷത്തെ പ്രവാസജീവിതം; ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സക്ക്​ പോയ പ്രവാസി മലയാളി മരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡൻറുമായ എം.എസ്. ഇബ്രാഹിംകുട്ടി ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: **ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സക്ക്​ പോയ പ്രവാസി മലയാളി മരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡൻറുമായ എം.എസ്. ഇബ്രാഹിംകുട്ടി ആണ്​ മരിച്ചത്​.

20 വർഷമായി പ്രവാസിയായ ഇബ്രാഹിംകുട്ടി റിയാദ്​ ഷുബ്രയിൽ ഹൗസ് ഡ്രൈവറായാണ്​ ജോലി ചെയ്​തിരുന്നത്​. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

എറണാകുളം മാഞ്ഞാലി കുന്നുംപുറത്ത് മാനങ്കേരി വീട്ടിൽ എം.കെ. സെയ്തു മുഹമ്മദി​െൻറയും ജമീലയുടെയും മകനാണ്. ഭാര്യ: റാഹിന. മക്കൾ: ഷിഹാന, ഫാത്തിമ, ഇക്ബാൽ. മൃതദേഹം മഞ്ഞാലി കുന്നുംപുറത്ത് ജുമാ മസ്ജിദിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161093/20-years-exile-malayalee-expatriate-went-home-treatment-died)